Sunday, December 22, 2013



കലയുടെ ക്ലാസിക്കല്‍ നിര്‍വചനം നല്‍കിയത് അരിസ്ടോട്ടിലാണ് പക്ഷെ നാo ജീവിക്കുന്ന കാലഘട്ടത്തില്‍  അത് അപര്യാപ്തമാണ് .പലപ്പോഴും ചിത്രകല ഉള്‍പ്പെടുന്ന സൈബര്‍  കാലഘട്ടത്തിലെ കലാരീതികള്‍ക്ക് പഴയ നിര്‍വ്വചനങ്ങള്‍ പോരാതെ വന്നിരിക്കുന്നു
കംപുട്ടറുകള്‍  തുടക്കമിടുന്ന വിവര സാങ്കേതിക വിദ്യയുടെ ഈ കുതിച്ചുചാടലുകള്‍ക്കിടയില്‍ സൈബര്‍ സ്പേസ് ,സൈബര്‍ നെട്ടിക്സ്,സൈബര്‍ ആര്‍ട്ട്‌ തുടങ്ങി നിരന്തരം കേള്‍ക്കുന്ന പദാവലികള്‍ക്കിടയില്‍ നമ്മുടെ പുതിയ ഉത്തരങ്ങള്‍ ചോദ്യങ്ങളെ കിട്ടാതെ അലയുന്നു.
എന്താണ് യഥാര്‍ത്ഥത്തില്‍ ഈ സൈബര്‍ കല ? cybernetic എന്നാ വാക്കിന്‍റെ ഉപഞാതാവ്‌ ഗണിതശാസ്ത്രഞ്ഞനായ Norbert Wiener ആണു 1948 ല്‍‌ പ്രസിദ്ധികരിച്ച Cybernetics or control and communication with animal and the machine എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി പ്രത്യക്ഷമാവുന്നത്‌ cybernetics എന്നാല്‍ മനുഷ്യരെയും കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടുന്ന യന്ത്രങ്ങളേയും നിയന്ത്രിക്കുന്നഒരു വ്യവസ്ഥിതി എന്ന്‍ വേണമെങ്കില്‍ പറയാം  .(എഴുതിക്കൊണ്ടിരിക്കുന്ന ഒരു പുസ്ത്കത്തിൽ  നിന്ന്)

No comments:

Post a Comment